Kallekulangara Rajashekaran

കല്ലേക്കുളങ്ങര ഏമൂര്‍ഭഗവതിയുടെ തട്ടകവാസികളുടെ അഭിമാനമാണ് കല്ലേക്കുളങ്ങര രാജശേഖരന്‍. നാടന്‍ ആനകളുടെ അഴകിന്റെ തികവിന് 2008 ആഗസ്തില്‍ ഏമൂര്‍ ഭഗവതിക്ഷേത്രത്തില്‍ ഗജരാജപ്പട്ടം സമര്‍പ്പിച്ചപ്പോള്‍ നാട്ടുകാര്‍ ആഘോഷമാക്കി മാറ്റിയത് ഈ സ്നേഹക്കൂടുതല്‍കൊണ്ടാണ്.